മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ Part 4
മാന്നാർ മത്തായി
മൊത്തം 33 തവണ റാംജിറാവ് സ്പീക്കിങ് എന്ന സിനിമ കണ്ട ഒരു ആരാധകൻ ഒരിക്കൽ ഇന്നസെന്റിനെ നേരിട്ട് കണ്ടു പറഞ്ഞു- ഒരു ദിവസമെങ്കിലും മാന്നാർ മത്തായിയോടൊപ്പം ആ നാടകക്കമ്പനിയിൽ താമസിക്കാൻ കൊതി തോന്നുന്നുണ്ടെന്ന്. ഇന്നസെന്റിനെ ഇന്നും ആരാധകർ ആദ്യം വിളിക്കുന്നത് മത്തായിച്ചാ എന്ന് തന്നെയാണ്.
റാംജിറാവുവിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ആ സിനിമ ഇത്ര വലിയൊരു സംഭവമാകുമെന്ന് ഇന്നസെന്റ് കരുതിയിരുന്നതേയില്ല. നവാഗതരായ ഇരട്ട സംവിധായകർ സിദ്ധിഖിനും ലാലിനും സിനിമയെടുക്കാൻ അറിയുമോ എന്ന് വരെ സംശയം ഉണ്ടായിരുന്നു. ഫാസിലിന്റെ അസിസ്റ്റന്റുമാരായാതിനാൽ മോശക്കാരാവില്ല എന്ന ഒരൊറ്റ പ്രതീക്ഷയിലാണ് ഇന്നസെന്റ് ലൊക്കേഷനിലെത്തിയത്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ കളർകോട്ടെ പാരലൽ കോളേജാണ് മാന്നാർ മത്തായിയുടെ ഉർവശി തിയറ്റേഴ്‌സ് ആയി മാറിയത്. ആദ്യമൊക്കെ സിദ്ധിക്കും ലാലും സിനിമയിലെ തമാശകൾ പറയുമ്പോൾ ഇതൊക്കെ കണ്ട് ആളുകൾ തിയേറ്ററിൽ ചിരിക്കുമോ എന്ന് വരെ സംശയം ഉണ്ടായിരുന്നതായി ഇന്നസെൻറ് .
റാംജി റാവ് സ്പീക്കിങ് 1989 ൽ തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ചു.ഹാസ്യ സിനിമകളിൽ പുതിയൊരു ട്രെന്റ് ഉണ്ടാക്കാൻ സിദ്ധിക്കിനും ലാലിനും കഴിഞ്ഞു. കലാകാരാനായ മാന്നാർ മത്തായി നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചയാൾ. എന്നെങ്കിലും പണം കിട്ടിയാൽ പൊളിഞ്ഞു പോയ നാടക ട്രൂപ്പ് വീണ്ടും സജീവമാക്കണമെന്നതാണ് മത്തായിയുടെ ഏക സ്വപ്നം. എറണാകുളം നോർത്തിൽ ഇത്തരത്തിൽ പാവുണ്ണി എന്നൊരു നാടക കലാകാരനുണ്ടായിരുന്നെന്ന് സംവിധായകൻ സിദ്ധിക്ക് ഓർക്കുന്നു. പാവുണ്ണി ഇന്ന് ജീവിച്ചിരിപ്പില്ല.
ഫാസിലും നെടുമുടി വേണുവും ഒക്കെ ചേർന്ന് ചെയ്ത പരസ്യം പതിക്കരുത് എന്ന നാടകത്തിൽ മാന്നാർ മത്തായിയെന്നൊരു കഥാപാത്രം ഉണ്ടായിരുന്നു. ആ പേരിൽ ആകർഷണം തോന്നിയ സിദ്ധിക്കും ലാലും തങ്ങളുടെ കഥാപാത്രത്തിനും അതേ പേരിട്ടു. അങ്ങനെയാണ് ആ കഥാപാത്രം കൃസ്ത്യാനിയായതെന്ന് സിദ്ധിക്ക്. ഇന്നസെന്റ് മാന്നാർ മത്തായിയെ ഗംഭീരമാക്കി.
റാംജിറാവ് സ്പീക്കിങ്ങിന്റെ കഥക്ക് ദാരിദ്ര്യവും ഫോണും അത്യാവശ ഘടകമായിരുന്നു. അത്തരമൊരു പശ്ചാത്തലം ഒരുക്കാനാണ് നാടക ബുക്കിങ് ഏജന്റെന്ന ആശയം ഉണ്ടായത്. മിമിക്രിക്കാരായിരുന്ന കാലത്ത് ഒരുപാട് നാടക ബുക്കിങ് ഏജന്റുമാരെ പരിചയപ്പെട്ടിട്ടുണ്ട്. അത് മാന്നാർ മത്തായിയെന്ന കഥാപാത്രത്തെ ഡെവലപ്പ് ചെയ്യാൻ ഒട്ടേറെ സഹായിച്ചിട്ടുണ്ടെന്നും സിദ്ധിക്ക് പറയുന്നു.
റാംജിറാവുവിന് രണ്ടാം ഭാഗം സംവിധാനം ചെയ്തത് നിർമ്മാതാവ് മാണി സി കാപ്പനാണ്. സിദ്ധിക്ക് ലാലുമാർ വേർപിരിഞ്ഞത് കൊണ്ടാണ് അങ്ങനെ വേണ്ടി വന്നതെന്ന് മാണി സി കാപ്പൻ. നൂറു ശതമാനവും അതൊരു സിദ്ധിക്ക് ചിത്രമായിരുന്നുവെന്ന് സമ്മതിച്ച കാപ്പൻ നിർമ്മാതാവ് എന്ന നിലയിൽ ഏറ്റവും ലാഭം നേടിത്തന്ന ചിത്രമാണ് മാന്നാർ മത്തായി എന്നും പറഞ്ഞു.
സിനിമയുടെ റിലീസ് കഴിഞ്ഞു പത്ത് പതിനഞ്ച് വർഷത്തിന് ശേഷമാണ് സിദ്ധിക്ക് ചങ്ങനാശേരിക്ക് സമീപം മാന്നാർ എന്ന സ്ഥലത്തു പോയത്. ഓട്ടു പാത്രക്കടകളായിരുന്നു അന്ന് മാന്നാറിൽ കണ്ട പ്രധാന പ്രത്യേകത. നേരത്തെ അവിടെ പോയിരുന്നുവെങ്കിൽ അതും കൂടെ സിനിമയിൽ ഉൾപ്പെടുത്തുമായിരുന്നെന്നും സിദ്ധിക്ക് ചിരിയോടെ പറഞ്ഞു.
മാന്നാർ മത്തായിയെന്ന കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ സ്നേഹം മുഴുവൻ ചുളുവിൽ നേടിയെടുക്കാനായി എന്ന് പറഞ്ഞു ഇന്നസെന്റ് ചിരിക്കുമ്പോൾ സമീപത്ത് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഉണ്ടായിരുന്നില്ല. സിനിമയേക്കാൾ കൂടുതൽ പ്രസിദ്ധി നേടിയ കഥാപാത്രമായിരുന്നല്ലോ മാന്നാർ മത്തായി...

No comments:
Post a Comment