മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ Part 5
തൊമ്മി
പ്രശസ്ത കഥാകൃത്ത് സക്കറിയയുടെ പിതാവിന് കർണ്ണാടകത്തിൽ കൃഷിത്തോട്ടമുണ്ടായിരുന്നു. കുട്ടിക്കാലത്തും മുതിർന്ന ശേഷവും സക്കറിയ പലവട്ടം അവിടെ പോയിട്ടുണ്ട്.അവിടെ പരിചയപ്പെട്ട രണ്ടു പേരിൽ ഒരു നോവലിന് പറ്റിയ സങ്കേതമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ സക്കറിയ ഒരു നോവലെഴുതി- ഭാസ്കര പട്ടേലരും ഞാനും.
പ്രത്യേക രീതിയിൽ ക്രൂരനും എന്നാൽ ആ ക്രൂരത സ്വയം തിരിച്ചറിയാത്തയാളുമായ പട്ടേലരും അയാളുടെ ക്രൂരതക്ക് വിധേയനാകുന്ന തൊമ്മിയും. ഇവരുടെ കഥയായിരുന്നു സക്കറിയ പറഞ്ഞത്. അതിൽ ദൃശ്യ വ്യാഖ്യാനത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സക്കറിയയെ തേടിയെത്തി. അങ്ങനെ 1993 ൽ വിധേയൻ തിയേറ്ററുകളിൽ എത്തി.
അവിശ്വാസിയായ ഹിന്ദുവിൽ വിശ്വാസിയായ കൃസ്ത്യാനിയുടെ വിജയമായി വിധേയനെ കണക്കാക്കാമെന്ന് അടൂർ പറയുന്നു: " പാപത്തെ പറ്റിയുള്ള ധാരണകൾ, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസം എന്നിവ തൊമ്മി എന്ന കഥാപാത്രത്തിലുണ്ട്. അധികാരത്തിനു മുന്നിൽ സ്വയം അടിയറവു പറയുന്നയാളാണ് തൊമ്മി തൊമ്മിയുടെ ആന്തരികമായ വളർച്ചയാണ് വിധേയൻ.
ഒരു കൃസ്ത്യൻ പേരുണ്ടായി എന്നല്ലാതെ കൃസ്തീയ ബിംബങ്ങളോ ശക്തമായ കൃസ്തീയ അടിത്തറകളോ നോവലിലെ തൊമ്മിക്കുണ്ടായിരുന്നില്ലെന്ന് സക്കറിയ പറഞ്ഞു: " തൊമ്മിയെ യഥാർത്ഥത്തിൽ കൃസ്ത്യാനിയാക്കിയത് അടൂരാണ്. നോവലും സിനിമയും രണ്ടു മാധ്യമങ്ങൾ എന്ന നിലയിൽ കൈവരുന്ന വ്യത്യാസം മാത്രമാണതെന്നും " സക്കറിയ.
സമൂഹത്തിൽ ഒരുപാട് തൊമ്മിമാരുണ്ടെന്ന് തൊമ്മിക്ക് ജീവൻ നൽകിയ നടൻ എം.ആർ.ഗോപകുമാർ പറഞ്ഞു. " സ്വയം ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന വിധേയന്മാർ. സ്വന്തം ഭാര്യയെ പട്ടേലർ പ്രാപിക്കുമ്പോൾ പോലും അത് തടയാൻ തൊമ്മിയുടെ വിധേയത്വം അനുവദിക്കുന്നില്ല. മറിച്ച് ഓമനേ, വന്നുവന്ന് നിനക്കിപ്പം പട്ടേലരുടെ സെന്റിന്റെ മണമാ " എന്നാണയാൾ ഭാര്യയോട് പറയുന്നത്.
മെരുക്കാനാകാത്ത വന്യമായ ഒരു ശക്തി സക്കറിയയുടെ കഥക്കുണ്ടായിരുന്നു. അതായിരുന്നു അടൂരിലെ ചലച്ചിത്രകാരനെ തൊമ്മിയിലേക്കും പട്ടേലരിലേക്കും ആകർഷിച്ചത്. നടനെ കണ്ടാൽ കഥാപാത്രമാണെന്ന് തോന്നണം അതാണ് പ്രധാനം. തൊമ്മിയോട് ഗോപകുമാറെന്ന നടനുണ്ടായിരുന്ന രൂപത്തിലും ഭാവത്തിലുമുള്ള സാദൃശ്യം പ്രേക്ഷക മനസ്സിലിടം നേടാൻ സഹായിച്ചിട്ടുണ്ടെന്ന് അടൂർ.
അടൂർ വിളിക്കുമ്പോൾ മതിലുകളിൽ ചെയ്ത പോലെ ഏതോ ചെറിയ വേഷത്തിനു വേണ്ടി ആയിരിക്കും എന്നാണ് ഗോപകുമാർ കരുതിയത്. പിന്നീട് നോവൽ വായിച്ചപ്പോഴാണ് കഥാപാത്രത്തിന്റെ ശക്തി മനസ്സിലായത്. അന്ന് സുഹൃത്തുക്കൾ പറഞ്ഞത് ഗോപകുമാർ ഇന്നും ഓർമ്മിക്കുന്നു - " ഇനി ഒരു വേഷവും ചെയ്തില്ലെങ്കിലും നിന്നിലെ നടൻ ഈ കഥാപാത്രത്തിലൂടെ മാത്രം അറിയപ്പെടും."
പട്ടേലർക്ക് നൽകാൻ തൊമ്മിക്ക് ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. അഭയം, ഭക്ഷണം, കൂട്ട് ഇവയൊക്കെ തൊമ്മി നൽകി. എന്നാൽ തൊമ്മിക്ക് നൽകാനൊന്നും തന്നെ പട്ടേലർക്ക് ഉണ്ടായിരുന്നില്ല. ഇല്ലാത്ത അധികാരങ്ങൾക്കു മുന്നിൽ നിഷ്ടൂരത കാണിക്കുന്ന പട്ടേലർക്ക് മുന്നിൽ തനിക്കെന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്ന് കരുതി അരുതെന്ന് പറയാൻ മടിക്കുന്ന തൊമ്മി ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നു. കാരണം നമ്മളിലൊരാളായി ഇന്നുമുണ്ട് സമൂഹത്തിൽ തൊമ്മിമാർ....

( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:
Post a Comment