മറക്കാനാവാത്ത
ചില
കൊച്ച് സന്തോഷങ്ങൾ
സ്വന്തം മകളെ ഒന്ന് വാരിയെടുക്കാണോ ഉമ്മ വയ്ക്കാനോ പോലും ആകാതെ കിടക്കയിൽ തളര്ന്നു കിടന്നിരുന്ന അച്ഛൻ ശ്രീജിത്തിന്റെ അരികിലിരുന്ന് അയാളോട് കളിക്കാനും കൂട്ടുകൂടാനും ശ്രമിച്ചിരുന്ന മണിക്കുട്ടി എന്ന പിഞ്ചോമന. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇടുപ്പെല്ല് മാറ്റി വയ്ക്കാനാകാതെ കണ്ണീരോടെയാണ് ശ്രീജിത്ത് ഓരോ നാളും തള്ളി നീക്കിയിരുന്നത്. ശ്രീജിത്ത് ഇന്ന് മണിക്കുട്ടിയേയും എടുത്ത് നടക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാനാകത്ത ഒരു സന്തോഷമുണ്ട് എനിക്കും എന്റെ ടീമിനും...
അത് പോലെ തന്നെയാണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം വൃക്ക മാറ്റി വയ്ക്കാൻ കഴിയാതെ മരണത്തെ മുഖാമുഖം കണ്ട വിജിത് എന്ന കൗമാരക്കാരൻ... അമ്മ വൃക്ക നല്കാൻ തയ്യാറായിട്ടും ശസ്ത്രക്രിയ നടത്താൻ വിജിത്തിന് പണമില്ലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഇന്നിപ്പോൾ വിജിത് സന്തോഷത്തോടെ ജീവിതം മുന്നോട്ട് നീക്കുന്നു. മകനെക്കുറിച്ചോർത്ത് കണ്ണീരൊഴുക്കിയിരുന്ന അവന്റെ അമ്മയുടെ മുഖത്തിപ്പോൾ പുഞ്ചിരി മാത്രം.
കരൾ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാതെ ശരീരമാകെ വ്രണം ബാധിച്ചു ഗുരുതരാവസ്ഥയിൽ മരണത്തെ മുഖാമുഖം നോക്കി കഴിഞ്ഞിരുന്ന മനാഫ്. പാതി വഴിയില പഠനം ഉപേക്ഷിച്ച് ഭക്ഷണത്തിനു പോലും വകയില്ലാതെ പട്ടിണി കിടന്നിരുന്ന മനാഫിന്റെ മക്കൾ... വയനാട് സ്വദേശിയായ മനാഫിന്ന് ആരോഗ്യത്തോടെ എണീറ്റ് നടക്കുന്നു. മക്കളുടെ മുഖത്തും ഇന്ന് നിറഞ്ഞ സന്തോഷം....
രോഗ ബാധിതനായി തല ചായ്ക്കാൻ ഒരു വീട് പോലും ഇല്ലാതെ ദുരിതം അനുഭവിച്ചിരുന്ന കായകുളം സ്വദേശി രാജേഷ്... രാജേഷ് ഇന്ന് അന്തിയുറങ്ങുന്നത് സ്വന്തം വീട്ടിലാണ്.....
നെയ്യാറ്റിൻകര സ്വദേശി ശ്യാമള, വിളപ്പിൽശാല സ്വദേശി കൃഷ്ണൻകുട്ടി അങ്ങനെ മരണത്തെ തോല്പിച്ച് 2015 ൽ ജീവിതത്തിലേക്ക് തിരികെ വന്നവർ വേറെയുമുണ്ട്. ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് എന്റെ വാർത്തയാണ്... എന്റെ വാർത്തയുടെ പ്രേക്ഷകർ നല്കിയ സാമ്പത്തിക സഹായം ആണ് ഇവർക്ക് തുണയായത്.
ഇത് 2015 ൽ ഞങ്ങൾക്ക് ചെയ്യാനായ ഏതാനും നല്ല കാര്യങ്ങളിൽ ചിലത് മാത്രം. എല്ലാ പ്രിയ പ്രേക്ഷകർക്കും നന്ദി...

No comments:
Post a Comment