മിണ്ടാപ്രാണി
കഴിഞ്ഞ ദിവസം സന്ധ്യാനേരം. പാറുവിന്റെ ശബ്ദം വീട്ടിൽ ഉയർന്നു കേട്ടു....
"ചേട്ടാ...."
"എന്താ വാവേ " ഉണ്ണിക്കണ്ണൻ ഓടി ചെന്നു...
"ചേട്ടാ... ഇതാണോ ഈ മിണ്ടാപ്രാണി..." നടന്നു വന്നപ്പോൾ അവളറിയാതെ ചവിട്ടേറ്റ് നിലത്ത് കിടന്നിരുന്ന ഒരു ഈയലിനെ ചൂണ്ടി കാട്ടി അവൾ ചോദിച്ചു.
"അതെ വാവേ... ഇതും ഒരു മിണ്ടാപ്രാണി ആണ്... " ഉണ്ണിക്കണ്ണൻ മറുപടി നൽകി...
"അയ്യോ... ചേട്ടാ... എനിക്കറിയില്ലായിരുന്നു , ഇതാണ് മിണ്ടാപ്രാണിയെന്ന്... അച്ഛൻ പറഞ്ഞിട്ടുണ്ട് മിണ്ടാപ്രാണികളെ കൊല്ലരുതെന്ന്... ഞാനറിയാതെ ചവിട്ടിയതാ... ഇനി എന്ത് ചെയ്യും? " പാറു ചോദിച്ചു...
"സാരമില്ല വാവേ..." ഉണ്ണിക്കണ്ണൻ മറുപടി നൽകി. ജീവിതത്തിൽ ആദ്യമായി മിണ്ടാപ്രാണിയെ കണ്ടുമുട്ടിയ ആശ്വാസത്തിൽ, ഇനി മിണ്ടാപ്രാണിയെ കൊല്ലില്ലെന്ന തീരുമാനവുമായി പാറുക്കുട്ടിയും നടന്നു... ടി.വിയുടെ മുന്നിലേക്ക്...
No comments:
Post a Comment