ഈ പിഞ്ചോമനകൾക്കു
വേണം നിങ്ങളുടെ കാരുണ്യം....
സൗഹൃദങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾക്ക് മാത്രം പശ്ചാത്തലമൊരുക്കിയ ആ സ്കൂൾ മുറ്റത്ത് പഴയകാല കൂട്ടുകാർ ഒത്തുചേരുകയാണ്. നെയ്യാറ്റിൻകര കമുകിൻകോട് സെന്റ് മേരീസ് സ്കൂളിലെ 1998 ബാച്ചിന്റെ സൗഹൃദ കൂട്ടായ്മ.

പൊട്ടിച്ചിരിപ്പിക്കുന്ന ഓർമ്മകൾക്കിടയിലേക്ക് കുഞ്ഞുമക്കളുടെ കൈ പിടിച്ച് അവൾ നടന്നടുത്തു. ആ കാഴ്ച വിശ്വസിക്കാനാകാതെ നിന്ന കൂട്ടുകാർക്കിടയിലേക്ക്
മെലിഞ്ഞുണങ്ങിയ ശരീരവുമായി അവൾ പതിയെ നടന്നെത്തി. ചിരി മാഞ്ഞ മുഖങ്ങളെ നോക്കി അവൾ പുഞ്ചിരിച്ചു.
ഏവരുടെയും പ്രിയപ്പെട്ട കൂട്ടുകാരി... സുഫിദ.
മെലിഞ്ഞുണങ്ങിയ ശരീരവുമായി അവൾ പതിയെ നടന്നെത്തി. ചിരി മാഞ്ഞ മുഖങ്ങളെ നോക്കി അവൾ പുഞ്ചിരിച്ചു.
ഏവരുടെയും പ്രിയപ്പെട്ട കൂട്ടുകാരി... സുഫിദ.
കളിയും ചിരിയുമായി നടന്ന പ്രിയ കൂട്ടുകാരിയുടെ മാറ്റത്തിന്റെ കഥയറിയാൻ സ്കൂളങ്കണത്തിൽ അവരൊന്നിച്ച് അവൾക്കൊപ്പമിരുന്നു. സുഫിദ തന്റെ ജീവിതം ഓർത്തെടുക്കുകയാണ്...
ഏറെ സന്തോഷത്തോടെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ജീവിച്ച സുഫിദയെ ക്യാൻസറിന്റെ രൂപത്തിൽ വിധി വേട്ടയാടി തുടങ്ങിയത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്. സ്നേഹനിധിയായ ഭർത്താവിന്റെ തണലിൽ രോഗത്തോട് പോരാടിയ സുഫിദ, ജീവിതത്തിലേക്ക് മടങ്ങി വന്നതാണ്. പക്ഷേ, ഹൃദയാഘാദത്തിന്റെ രൂപത്തിൽ ഭർത്താവിന്റെ ജീവനും കവർന്നെടുത്ത് വിധി ഒരിക്കൽ കൂടി ക്രൂരവിനോദം കാട്ടിയപ്പോൾ പറക്കമുറ്റാത്ത രണ്ട് പിഞ്ച് മക്കളേയും മാറോടണച്ച് രോഗശയ്യയിൽ അവൾ തളർന്നിരുന്നു.
സ്നേഹനിധിയായ അച്ഛനെ കുറച്ച് ചോദിച്ചപ്പോൾ മകൻ ഇന്ദ്രജിത്തിന്റെ വാക്കുകൾ ഇടറി, നിലയ്ക്കാത്ത കണ്ണീര് മാത്രമായിരുന്നു അവന്റെ മറുപടി.
സുഫിദയുടെ ചികിത്സയ്ക്കായി പണം പലിശയ്ക്കെടുത്ത് കടം കയറിയതിനിടയ്ക്കാണ് ഭർത്താവ് വിധിക്ക് മുന്നിൽ കീഴടങ്ങിയത്.
അതോടെ നിത്യവൃത്തിക്കും കുട്ടികളുടെ പഠനത്തിനും പണമില്ലാതെ ഈ കുടുംബം കണ്ണീർ കടലിൽ മുങ്ങി. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഈ കുടുംബം നാട്ടുകാരുടെയും കൂട്ടുകാരുടെയും കനിവിലാണ് ഇന്ന് കഴിയുന്നത്
അതോടെ നിത്യവൃത്തിക്കും കുട്ടികളുടെ പഠനത്തിനും പണമില്ലാതെ ഈ കുടുംബം കണ്ണീർ കടലിൽ മുങ്ങി. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഈ കുടുംബം നാട്ടുകാരുടെയും കൂട്ടുകാരുടെയും കനിവിലാണ് ഇന്ന് കഴിയുന്നത്
അച്ഛനെ നഷ്ടപ്പെട്ടതോടെ വീട്ടുകാര്യങ്ങളുടെ ഭാരം കുഞ്ഞുചുമലിൽ ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് ഇന്ദ്രജിത്തും ദേവജിത്തും. ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിച്ച് തുടങ്ങിയെങ്കിലും ഇടയ്ക്കൊക്കെ ഈ കുഞ്ഞുമനസുകളുടെ പിടിവിടും. കൂടുകാരെപ്പോലെ നല്ലൊരു വസ്ത്രം ധരിക്കാൻ... കൊതിയാകുന്ന ഭക്ഷണം കഴിക്കാൻ കഴിയാത്ത നൊമ്പരം പറഞ്ഞ് അമ്മയുടെ മടിയിൽ തല ചായ്ച്ചുറങ്ങും. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഈ അമ്മ കുഞ്ഞു നൊമ്പരങ്ങൾ കേട്ടിരിക്കും.
ക്യാൻസറെന്ന മാരകരോഗം നൽകുന്ന വേദനയെക്കാൾ ഈ അമ്മയെ വേദനിപ്പിക്കുന്നത് തന്റെ പിഞ്ചോമനകളെ കുറിച്ചുള്ള ചിന്തകളാണ്. മക്കളുടെ കാലുറയ്ക്കും വരെയെങ്കിലും ആയുസ്സ് നീട്ടിത്തരണമെന്ന പ്രാർത്ഥന മാത്രമാണ് ഇന്നീ അമ്മയ്ക്കുള്ളത്.
പ്രിയരേ, ഈ അമ്മയുടെയും രണ്ട് പിഞ്ചോമനകളുടെയും ജീവിത പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം. ഈ കുരുന്നു സ്വപ്നങ്ങളെ കരുപ്പിടിപ്പിക്കാൻ നമുക്കിവരെ സഹായിക്കാം. നിങ്ങളുടെ സാമ്പത്തിക സഹായങ്ങൾ ഇന്ദ്രജിത്തിന്റെയും സുഫിദയുടെയും പേരിൽ കാനറാ ബാങ്കിന്റെ കമുകിൻകോട് ബ്രാഞ്ചിലുള്ള 1566108083715 എന്ന ജോയിന്റ് അക്കൗണ്ടിൽ മാറാവുന്ന വിധത്തിൽ ചെക്കായോ ഡിഡിയായോ ഇന്ന് തന്നെ അയയ്ക്കുക.....