ഒക്ടോബർ 15...
കലണ്ടറിൽ ഈ ദിവസം ഉണ്ടാകാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഇന്ന് കഥയല്ലിത് ജീവിതത്തിന്റെ ഷൂട്ടിങ് നടക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 16 നായിരുന്നു കഥയല്ലിത് ജീവിതത്തിന്റെ ഷൂട്ടിങ്. ഒക്ടോബർ 15 ന് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഞങ്ങൾ എല്ലാവരും. അപ്പോഴാണ് അമ്മക്ക് സുഖമില്ലെന്നും അടുത്ത വീട്ടിലെ കാറിൽ ഹോസ്പിറ്റലിലേക്ക് പോവുകയാണെന്നും പറഞ്ഞു വൈകിട്ട് വീട്ടിൽ നിന്ന് അച്ഛന്റെ ഫോൺ വന്നത്. ഹോസ്പിറ്റലിൽ എത്തുന്നത് വരെ 'അമ്മ കാത്ത് നിന്നില്ല....
ഇന്നിതാ ഒരു വർഷം... ഇത്രയും നാൾ അമ്മ കൂടെയില്ല എന്ന് തോന്നിയിട്ടേയില്ല. അമ്മ ഒപ്പം തന്നെയുള്ളതു പോലെയാണ്. ഓരോ മാസവും ബലിയിടുമ്പോൾ മാത്രമായിരുന്നു 'അമ്മ വിട്ടു പോയെന്നത് മനസ്സിനെ വേദനിപ്പിക്കുക. അപ്പോൾ ഓരോന്നായി മനസ്സിലേക്ക് കടന്നു വരും... ഒക്ടോബർ 15 എന്ന ദിവസം... അമ്മ വിട്ടു പോയെന്നറിഞ്ഞു നിറുത്താതെ കരഞ്ഞു കൊണ്ടിരുന്ന പൈതൃകത്തിന്റെ മുഖം... അവൻ അന്ന് കരഞ്ഞു പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്... "അച്‌ഛാ സ്വർഗ്ഗത്തിലാണ് അമ്മു പോയതെങ്കിലും നമ്മളെ കാണാതെ അമ്മുവിന് അവിടെ ഒരു സന്തോഷവും കാണില്ല. അതുകൊണ്ടു നമുക്കും അമ്മുവിൻറെ കൂടെ പോകാം..." ഇന്നും കൂടെയല്ലേ ഇനി അമ്മുവിൻറെ കൂടെ കിടക്കാൻ പറ്റൂ എന്ന് പറഞ്ഞു രാത്രി മുഴുവൻ അമ്മയുടെ അടുത്ത് നിന്നും മാറാതെ കിടന്നു അവൻ... പിന്നെ വേദനയോടെ നിന്ന വീട്ടിലെ ഓരോരുത്തരുടെയും മുഖങ്ങൾ.... ഓരോന്നായി മനസ്സിലേക്ക് കടന്നു വരും... പിറ്റേന്ന് മുതൽ ഞാനറിഞ്ഞു, പല കാര്യങ്ങളിലും എനിക്ക് തീരുമാനം എടുക്കാൻ കഴിയാതെ വരുന്നുണ്ടെന്നു ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കാൻ അത്രയും നാൾ അമ്മയെയാണ് ഞാൻ ആശ്രയിച്ചിരുന്നത്. മക്കൾക്കോ എനിക്കോ ഒരു ഡ്രസ് എടുക്കുന്നത് വരെയുള്ള നിസ്സാര കാര്യങ്ങളിൽ പോലും അമ്മയോട് ചോദിച്ചിട്ടായിരുന്നു അത്രയും നാൾ ചെയ്തിരുന്നത്. പക്ഷെ അമ്മയുടെ മരണാന്തര ചടങ്ങുകളിലും തുടർന്നുള്ള ദിവസങ്ങളിലും ഓരോ തീരുമാനം എടുക്കേണ്ടി വന്നപ്പോഴൊക്കെ ഞാനറിയാതെ അഭിപ്രായം അറിയാൻ അമ്മയെ വിളിച്ചു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇതേ മാനസികാവസ്ഥ തന്നെയാണ് അച്ഛന്റേതും....
ഒരു വർഷം കടന്നു പോയി... ഒരു വർഷവും അമ്മ കൂടെ തന്നെ ഉണ്ടായിരുന്നത് കൊണ്ടാണ് ഞങ്ങൾക്ക് പിടിച്ച് നിൽക്കാനായതും. ഞാൻ വഴക്കു പറയുമ്പോൾ, ചെറിയ തല്ലു കൊടുക്കുമ്പോൾ പാറു ഇപ്പോഴും പരാതി പറയും : അമ്മൂ ദാ, അമ്മുവിൻറെ മോനെന്നെ വഴക്കു പറയുന്നു, അടിക്കുന്നു എന്നൊക്കെ.""എവിടേക്കെങ്കിലും പോകുമ്പോൾ പൈതൃവും പാറുവും അമ്മയോടിപ്[പ്പോഴും ടാറ്റ പറയും, പുതിയ ഡ്രസ്സ് വാങ്ങുമ്പോൾ അമ്മയോട് ഡ്രസ്സ് കൊള്ളാമോ എന്ന് അവർ അഭിപ്രായം ചോദിക്കും.... അങ്ങനെയങ്ങനെ ഞങ്ങൾക്കെല്ലാവർക്കുമൊപ്പം അമ്മയുണ്ട് എന്നും ഇപ്പോഴും...