ജയവും തോൽവിയും ....
പാറുക്കുട്ടിയ്ക്ക് പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ഒരുപാടിഷ്ടമാണ് ... പാത്രങ്ങൾ കഴുകുന്നതിനപ്പുറം പൈപ്പിലെ വെള്ളത്തിൽ കളിക്കുകയാണ് ഉദ്ദേശം എന്ന് പറഞ്ഞ് ആരും തന്നെ അമ്മയെ സഹായിക്കാനുള്ള പാറുവിന്റെ നല്ല മനസ്സിനെ സംശയിക്കരുത് എന്ന് അപേക്ഷ...
കഴിഞ്ഞ ദിവസമായിരുന്നു സംഭവം...
പാത്രം കഴുകലിന്റെ പേരിൽ രണ്ടാമത്തെ കുപ്പി ഗ്ലാസും അന്ന് പൊട്ടിച്ചപ്പോൾ സ്വാഭാവികമായി സിനു വയലന്റായി... "പാറു നിന്നെക്കൊണ്ട് ഞാൻ തോറ്റല്ലോ..."
സിനു പൊട്ടിത്തെറിച്ചപ്പോൾ പാറുക്കുട്ടി വളരെ നിഷ്കളങ്കമായി ചോദിച്ചു.. "അമ്മേ, അമ്മ എത്ര മാർക്കിനാ അമ്മേ തോറ്റെ ???"
പ്ലിംഗ്... അങ്ങനെ ഒരു ശബ്ദം കേട്ടതു പോലെ...
എല്ലാവരും പൊട്ടിച്ചിരിക്കുന്നത് കണ്ട് പാറുക്കുട്ടി അടുത്ത ഗ്ലാസ് കഴുകാനായി കയ്യിലെടുത്തു...