Sunday, 27 December 2015

2015

എന്റെ  ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെനിക്ക് സമ്മാനിച്ചു കൊണ്ട് ഈ  വർഷം  കടന്നു പോകാനൊരുങ്ങുന്നു...  

Tuesday, 6 October 2015

ജയവും തോൽവിയും ....


   പാറുക്കുട്ടിയ്ക്ക്  പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ഒരുപാടിഷ്ടമാണ് ... പാത്രങ്ങൾ കഴുകുന്നതിനപ്പുറം പൈപ്പിലെ വെള്ളത്തിൽ കളിക്കുകയാണ് ഉദ്ദേശം എന്ന് പറഞ്ഞ്  ആരും തന്നെ അമ്മയെ സഹായിക്കാനുള്ള പാറുവിന്റെ നല്ല മനസ്സിനെ സംശയിക്കരുത്‌ എന്ന് അപേക്ഷ...
   കഴിഞ്ഞ ദിവസമായിരുന്നു സംഭവം...
   പാത്രം കഴുകലിന്റെ പേരിൽ  രണ്ടാമത്തെ കുപ്പി ഗ്ലാസും അന്ന് പൊട്ടിച്ചപ്പോൾ സ്വാഭാവികമായി സിനു  വയലന്റായി... "പാറു  നിന്നെക്കൊണ്ട് ഞാൻ തോറ്റല്ലോ..."
   സിനു പൊട്ടിത്തെറിച്ചപ്പോൾ പാറുക്കുട്ടി വളരെ നിഷ്കളങ്കമായി ചോദിച്ചു.. "അമ്മേ, അമ്മ എത്ര മാർക്കിനാ അമ്മേ തോറ്റെ ???"
    പ്ലിംഗ്... അങ്ങനെ ഒരു ശബ്ദം കേട്ടതു പോലെ...
    എല്ലാവരും പൊട്ടിച്ചിരിക്കുന്നത് കണ്ട്  പാറുക്കുട്ടി അടുത്ത ഗ്ലാസ് കഴുകാനായി കയ്യിലെടുത്തു...

Monday, 5 October 2015

8 കോടി നന്ദി...

                          ഏറെ സന്തോഷം തോന്നുന്ന നിമിഷം...  ഇക്കഴിഞ്ഞ വിശുദ്ധ റംസാൻ മാസത്തിൽ എന്റെ വാർത്തയിലൂടെ ഞങ്ങൾ വയനാട് സ്വദേശിയായ മനാഫിനെ പരിചയപ്പെടുത്തിയിരുന്നു. രോഗിയായ മനാഫിന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ പോലും വഴിമുട്ടിയ അവസ്ഥയിലായിരുന്നു... എന്നാലിന്ന് മനാഫിന്റെ കുടുംബം ഏറെ സന്തോഷത്തിലാണ്. എന്റെ വാർത്തയിലൂടെ മനാഫിന്റെ കുടുംബത്തെ തേടിയെത്തിയത് അര കോടിയിലേറെ രൂപ.... സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചികിത്സ, പഠനം എന്നിവ വഴിമുട്ടുന്നവരെ സഹായിക്കാനായി എന്റെ വാർത്ത നടത്തുന്ന ശ്രമങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ ശക്തി പകരാൻ എനിക്ക് തോന്നിയ ആശയമായിരുന്നു അമൃത ചലഞ്ച് എന്ന fb പേജ്. എന്റെ  വാർത്തയിലൂടെയും അമൃത ചാല്ഞ്ചിലൂടെയും ആണ് ഈ തുക സമാഹരിച്ചത്. എന്റെ വാര്ത്തയിലൂടെ ഇത് വരെ 50 ലേറെ പേർക്കായി 6 കോടിയിലേറെ രൂപയുടെ സാമ്പത്തിക സഹായം എത്തിക്കാൻ സാധിച്ചിട്ടുണ്ട്.. കഥയല്ലിതു ജീവിതം കൂടി ചേർക്കുമ്പോൾ അത് 8 കോടിയായി ഉയരും... മാധ്യമ പ്രവർത്തന ജീവിതത്തിലെനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും ഇത് തന്നെയാണ്... അപവാദ പ്രചാരണങ്ങൾ നടത്തുന്ന ചിലര് സൃഷ്ടിക്കുന്നത് ഒരു കൊതുകിന്റെ മൂളലുയർത്തുന്ന അലോസരം മാത്രാമാണെങ്കിൽ ഈ സന്തോഷം ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്ന കരഘോഷം ആയി മാറുന്നു...എല്ലാവരും അമൃത ചലഞ്ച് എന്ന fb പേജ് സന്ദർശിക്കുകയും ഞങ്ങളോടൊപ്പം കൈകോർക്കുകയും ചെയ്യുക... ലോകത്തിന്റെ പല കോണുകളിലിരുന്ന് സഹായം എത്തിച്ച എല്ലാവർക്കും നന്ദി.
 സ്നേഹത്തോടെ... നന്ദിയോടെ....